ആൻഡി മുറെ സെമിയിൽ
Saturday, October 19, 2019 11:55 PM IST
ആന്റ്വെർപ് (ബെൽജിയം): യൂറോപ്യൻ ഓപ്പണ്‍ ടെന്നീസ് പുരുഷ സിംഗിൾസിൽ ബ്രിട്ടന്റെ ആൻഡി മുറെ സെമിയിൽ. 2017 ഫ്രഞ്ച് ഓപ്പണിനുശേഷം മുറെ ആദ്യമായാണ് ഒരു ടൂർണമെന്റിന്റെ സെമിയിൽ പ്രവേശിക്കുന്നത്. ആന്റ് വെർപിൽ നടക്കുന്ന യൂറോപ്യൻ ഓപ്പണിൽ റൊമാനിയയുടെ മാര്യസ് കോപിലിനെ ക്വാർട്ടറിൽ മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിൽ കീഴടക്കിയായിരുന്നു മുറെ സെമിയിൽ കടന്നത്.