അഴിമതി ആരോപണം അിസ്ഥാനരഹിതം: കെസിഎ
Friday, October 18, 2019 11:32 PM IST
കൊച്ചി: കെസിഎ പ്രസിഡന്റ് ജയേഷ് ജോര്‍ജിനെതിരേയുള്ള അഴിമതി ആരോപണം അടിസ്ഥാനരഹിതമാണെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്.ക്ലീന്‍ ക്രിക്കറ്റ് സേവ് ക്രിക്കറ്റ് ഫോറം എന്ന പേരില്‍ കഴിഞ്ഞ ദിവസം പത്രസമ്മേളനം നടത്തിയ വ്യക്തികളെ അഴിമതി നടത്തിയതിനും, സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിനും പുറത്താക്കിയിട്ടുള്ളതാണെന്ന് അസോസിയേഷന് ഭാരവാഹികള്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.
ജയേഷ് ജോര്‍ജിന്റെ നേതൃത്വത്തിലാണ് കേരള ക്രിക്കറ്റ് അസോസിയേഷന് ലോധ കമ്മിറ്റി ശിപാര്‍ശകള്‍ നടപ്പാക്കിയതും, അഴിമതി നടത്തിയവരെ പുറത്താക്കിയതും. ലോധ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കിയതു കാരണം കെസിഎയില്‍ നിന്നു പുറത്തു പോകേണ്ടി വന്ന ഭാരവാഹിയാണ് മുന്‍ പ്രസിഡന്റായ റോങ്ക്ലിന്‍ ജോണ്‍.