സിബിഎസ്ഇ ഫൈനൽ ഇന്ന്
Friday, October 18, 2019 11:32 PM IST
ശ്രീകണ്ഠപുരം: സംസ്ഥാന സിബിഎസ്ഇ ബാസ്കറ്റ്ബോൾ ടൂർണമെന്റിന്റെ ഫൈനൽ മത്സരങ്ങൾ ഇന്നു നടക്കും. ഇന്നലെ നടന്ന ക്ലസ്റ്റർ പത്ത് അണ്ടർ 19 ആൺകുട്ടികളുടെ വിഭാഗത്തിൽ കോഴിക്കോട് ദേവഗിരി സിഎംഐ പബ്ലിക് സ്കൂൾ ചേവായൂർ ഭാരതീയ വിദ്യാഭവനെയും, തൃശൂർ എസ്എൻ വിദ്യാഭവൻ സീനിയർ സെക്കൻഡറി സ്കൂൾ ശ്രീകണ്ഠപുരം മേരിഗിരി സ്കൂളിനെയും പരാജയപ്പെടുത്തി.
അണ്ടർ 19 പെൺകുട്ടികളുടെ വിഭാഗത്തിൽ പെരുന്തുരുത്തി ഭാരതീയ വിദ്യാഭവൻ കോലാളി ചിന്മയ വിദ്യാലയത്തെയും (29-47), ശ്രീകണ്ഠപുരം മേരിഗിരി സ്കൂൾ തൃശൂർ ഐഇഎസ് പബ്ലിക് സ്കൂളിനെയും (33-15) തോൽപ്പിച്ചു. അണ്ടർ 17 ആൺകുട്ടികളുടെ വിഭാഗത്തിൽ കോഴിക്കോട് ദേവഗിരി സിഎംഐ പബ്ലിക് സ്കൂൾ ആലക്കോട് സെന്റ് മേരീസ് കോൺവന്റ് സ്കൂളിനെയും (26-11), ശ്രീകണ്ഠപുരം മേരിഗിരി ഇംഗ്ലീഷ് മീഡിയം സ്കൂൾ പെരുന്തുരുത്തി ഭാരതീയ വിദ്യാഭവനെയും (49-37) പരാജയപ്പെടുത്തി.