മെഡൽ ഉറപ്പിച്ച് ബോക്സർമാർ
Thursday, September 19, 2019 12:12 AM IST
യെകാർതെറിൻബർഗ് (റഷ്യ): പുരുഷ വിഭാഗം ലോക ബോക്സിംഗ് ചാന്പ്യൻഷിപ്പിൽ മെഡൽ ഉറപ്പിച്ച് ഇന്ത്യൻ താരങ്ങൾ. 52 കിലോഗ്രാം വിഭാഗത്തിൽ അമിത് പംഗലും 63 കിലോഗ്രാം വിഭാഗത്തിൽ മനീഷ് കൗശിക്കും സെമിയിൽ പ്രവേശിച്ച് മെഡൽ ഉറപ്പിച്ചു. ഇരുവരും ആദ്യമായാണ് ലോക ചാന്പ്യൻഷിപ്പിൽ മെഡൽ നേടുന്നത്. അതേസമയം, ഇന്ത്യയുടെ സൻജീത് ക്വാർട്ടറിൽ പരാജയപ്പെട്ടു.