ഗു​​ട്ടെ​​ൻ​​ഡോ​​ഫ് അ​​ന്ത​​രി​​ച്ചു
Monday, September 16, 2019 10:56 PM IST
മ്യൂ​​ണി​​ക്: വി​​ഖ്യാ​​ത ജ​​ർ​​മ​​ൻ ഫു​​ട്ബോ​​ൾ പ​​രി​​ശീ​​ല​​ക​​ൻ റൂ​​ഡി ഗു​​ട്ടെ​​ൻ​​ഡോ​​ർ​​ഫ് (93) അ​​ന്ത​​രി​​ച്ചു. ക​​രി​​യ​​റി​​ൽ 55 ടീ​​മു​​ക​​ളെ പ​​രി​​ശീ​​ലി​​പ്പി​​ച്ച് ഗി​​ന്ന​​സ് റി​​ക്കാ​​ർ​​ഡ് സ്വ​​ന്ത​​മാ​​ക്കി​​യി​​ട്ടു​​ണ്ട്. 1953ൽ ​​സ്വി​​റ്റ്സ​​ർ​​ല​​ൻ​​ഡ് ക്ല​​ബ്ബാ​​യ ബ്ലൂ​​സ്റ്റാ​​ർ​​സ് സൂ​​റി​​ച്ചി​​നെ​​യാ​​ണ് ഗു​​ട്ടെ​​ൻ​​ഡോ​​ഫ് ആ​​ദ്യം പ​​രി​​ശീ​​ലി​​പ്പി​​ച്ച​​ത്.

തു​​ട​​ർ​​ന്ന് അ​​ഞ്ച് ഭൂ​​ഖ​​ണ്ഡ​​ങ്ങ​​ളി​​ലെ 32 രാ​​ജ്യ​​ങ്ങ​​ളി​​ലാ​​യി 55 ടീ​​മു​​ക​​ളു​​ടെ ശി​​ക്ഷ​​ണ​​മേ​​റ്റെ​​ടു​​ത്തു. ജ​​ർ​​മ​​നി​​യി​​ലെ ഷാ​​ൽ​​ക്ക, സ്പാ​​നി​​ഷ് ക്ല​​ബ്ബാ​​യ റ​​യ​​ൽ വ​​യ്യ​​ഡോ​​ളി​​ഡ് തു​​ട​​ങ്ങി​​യ​​വ ഗു​​ട്ടെ​​ൻ​​ഡോ​​ർ​​ഫ് പ​​രി​​ശീ​​ലി​​പ്പി​​ച്ച പ്ര​​ധാ​​ന ക്ല​​ബ്ബുക​​ളാ​​ണ്. ഓ​​സ്ട്രേ​​ലി​​യ, ചി​​ലി, ബൊ​​ളീ​​വി​​യ, വെ​​ന​​സ്വേ​​ല, ചൈ​​ന തു​​ട​​ങ്ങി​​യ 18 ദേ​​ശീ​​യ ടീ​​മു​​ക​​ളെ​​യും ഗു​​ട്ടെ​​ൻ​​ഡോ​​ഫ് പ​​രി​​ശീ​​ലി​​പ്പി​​ച്ചി​​ട്ടു​​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.