ടെസ്റ്റ്: ലങ്ക ജയത്തിലേക്ക്
Saturday, August 17, 2019 10:42 PM IST
ഗാലെ: ന്യൂസിലൻഡിനെതിരായ ഒന്നാം ടെസ്റ്റ് ക്രിക്കറ്റിൽ ആതിഥേയരായ ശ്രീലങ്ക ജയത്തിലേക്ക്. 268 റണ്‍സ് വിജയ ലക്ഷ്യവുമായി ക്രീസിലെത്തിയ ശ്രീലങ്ക നാലാം ദിനം അവസാനിക്കുന്പോൾ വിക്കറ്റ് നഷ്ടപ്പെടാതെ 133 റണ്‍സ് എടുത്തിട്ടുണ്ട്. 71 റണ്‍സുമായി ദിമുത് കരുണരത്നെയും 57 റണ്‍സുമായി ലഹിരു തിരിമന്നെയുമാണ് ക്രീസിൽ. സ്കോർ: ന്യൂസിലൻഡ് 249, 285. ശ്രീലങ്ക 267, വിക്കറ്റ് നഷ്ടമില്ലാതെ 133.