റിക്കാർഡിനുശേഷം സ്മിത്ത് ബൗൺസറേറ്റ് വീണു
Saturday, August 17, 2019 10:42 PM IST
ലണ്ടൻ: രണ്ടാം ആഷസ് ടെസ്റ്റ് ക്രിക്കറ്റിൽ ഓസ്ട്രേലിയ പൊരുതുന്നു. ജോഫ്ര ആർച്ചറിന്റെ പന്ത് കൊണ്ട് സ്റ്റീവ് സ്മിത്ത് റിട്ടയേഡ് ഹർട്ടായത് ഓസ്ട്രേലിയയ്ക്ക് തിരിച്ചടിയായി. 80 റണ്‍സ് എടുത്ത് നിൽക്കേയായിരുന്നു സ്മിത്തിന് ആർച്ചറിന്റെ പന്ത് കൊണ്ട് പരിക്കേറ്റത്. ആർച്ചറിന്റെ ബൗൺസർ തലയ്ക്ക് കൊണ്ട സ്മിത്ത് നിലത്ത് വീണു.
എന്നാൽ, സ്റ്റീവ് സ്മിത്തിനെ തേടി ഒരു അപൂർവ നേട്ടമെത്തി. ഇംഗ്ലണ്ട് x ഓസ്ട്രേലിയ ടെസ്റ്റ് പരന്പരകളിൽ ചരിത്രത്തിലാദ്യമായി തുടർച്ചയായി ഏഴ് തവണ 50 റണ്‍സ് കടക്കുന്ന ആദ്യ താരമായിരിക്കുകയാണ് സ്മിത്ത്. 239, 76, 102, 83, 144, 142, 80* എന്നിങ്ങനയാണ് സ്മിത്തിന്റെ അവസാന ഏഴ് ഇന്നിംഗ്സുകൾ. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 258ന് എതിരേ 84 ഓവർ പൂർത്തിയായപ്പോൾ ആറിന് 219 എന്ന നിലയിലാണ് ഓസ്ട്രേലിയ.