ഇനി ക്യാപ്റ്റൻ ഡികോക്ക്
Tuesday, August 13, 2019 11:49 PM IST
ജൊഹന്നാസ്ബർഗ്: ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റിൽ ടെസ്റ്റിനും നിശ്ചിത ഓവർ മത്സരങ്ങളിലും രണ്ട് ക്യാപ്റ്റന്മാരെന്ന രീതി നടപ്പിലായി. ഇന്ത്യക്കെതിരായ ട്വന്റി-20 പരന്പരയ്ക്കുള്ള ദക്ഷിണാഫ്രിക്കൻ ടീമിന്റെ നായകനായി ക്വിന്റണ്‍ ഡികോക്കിനെ തെരഞ്ഞെടുത്തതോടെയാണിത്. വാൻഡർ ഡസനാണ് ഉപനായകൻ. മൂന്ന് മത്സരങ്ങളാണ് ഇന്ത്യ x ദക്ഷിണാഫ്രിക്ക ട്വന്റി-20 പരന്പരയിലുള്ളത്.
പേസർ ആൻ റിച്ച് നോർഷെ, വിക്കറ്റ് കീപ്പർ ബാറ്റ്സമാൻ റൂഡി സെക്കൻഡ്, സ്പിൻ ഓൾ റൗണ്ടർ സെനുറൻ മുത്തുസ്വാമി എന്നിവരാണ് ടെസ്റ്റ് ടീമിലെ പുതുമുഖങ്ങൾ. ഇന്ത്യക്കെതിരായ ടെസ്റ്റ് ടീമിനെ ഫാഫ് ഡുപ്ലസിയാണ് നയിക്കുക. ടേംബ ബൗമയാണ് ഉപനായകൻ