92 അനുസ്മരിപ്പിച്ച് ഇംഗ്ലീഷ് ജഴ്സി
Thursday, May 23, 2019 12:11 AM IST
ലണ്ടൻ: ഏകദിന ക്രിക്കറ്റ് ലോകകപ്പിനുള്ള ജഴ്സി ഇംഗ്ലണ്ട് ടീം പുറത്തുവിട്ടു. നായകൻ ഇയോൻ മോർഗനൊപ്പം ആദിൽ റഷീദ്, ജോണി ബെയർസ്റ്റോ തുടങ്ങിയവർ ജഴ്സിയണിഞ്ഞു നിൽക്കുന്ന ചിത്രം ഇംഗ്ലണ്ട് ടീം സമൂഹമധ്യമങ്ങളിൽ പങ്കുവച്ചു.
1992 ലോകകപ്പിൽ ടീം അണിഞ്ഞ ജഴ്സിയുമായി ഏറെ സാദൃശ്യമുള്ളതാണ് ഇത്തവണത്തേത്. ആകാശനീലനിറത്തിലുള്ള ജഴ്സിയിൽ നീല നിറത്തിൽ ചില സ്ട്രിപ്പുകളുമുണ്ട്. 1992 ലോകകപ്പിൽ ടീം ഫൈനലിലെത്തിയപ്പോൾ കളിച്ചിരുന്ന ജഴ്സിയുമായി സാമ്യമുള്ള പുതിയ കിറ്റ് ഇത്തവണ ടീമിന് ഭാഗ്യം കൊണ്ടുവരുമെന്നാണ് ഇംഗ്ലീഷ് ആരാധകരുടെ പ്രതീക്ഷ.