കുസാറ്റ് ചെസ് ടൂർണമെന്റ് ഇന്നു മുതൽ
Sunday, May 19, 2019 12:25 AM IST
കളമശേരി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്)യിലെ കായിക വിദ്യാഭ്യാസ വകുപ്പിന്റെയും ചെസ് ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ നടത്തുന്ന ചെസ് ടൂർണമെന്റ് ഇന്ന് തുടങ്ങും. വിവിധ കാറ്റഗറികളിലായി വിജയിക്കുന്ന 68 പേർക്ക് മൊത്തം 2,50,000 രൂപ കാഷ് അവാർഡുകൾ നൽകും. നാലു ദിവസം നീണ്ടുനിൽക്കുന്ന മത്സരത്തിൽ നാഷണൽ മാസ്റ്റർ എ.എൽ. മുത്തയ്യ ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി 350ൽപരം പേർ പങ്കെടുക്കും.
ഇന്നു രാവിലെ 9.30ന് കുസാറ്റ് സെമിനാർ കോംപ്ലക്സിൽ കുസാറ്റ് വൈസ് ചാൻസലർ പ്രഫ. കെ.എൻ മധുസൂദനൻ ഉദ്ഘാടനം ചെയ്യും. കുസാറ്റ് രജിസ്ട്രാർ പ്രഫ. കെ. അജിത അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ സിൻഡിക്കറ്റ് അംഗം ഡോ. ശശി ഗോപാലനും, സംസ്ഥാന ചെസ് അസോസിയേഷൻ സെക്രട്ടറി ആർ. രാജേഷും പങ്കെടുക്കും.