ആ​ഴ്‌​സ​ണ​ല്‍ x ​വ​ല​ന്‍സി​യ, ഫ്രാ​ങ്ക്ഫ​ര്‍ട് x ​ചെ​ല്‍സി സെ​മി
Saturday, April 20, 2019 11:35 PM IST
നാ​പ്പോ​ളി/ല​ണ്ട​ന്‍: യു​വേ​ഫ യൂ​റോ​പ്പ ലീ​ഗ് ഫു​ട്‌​ബോ​ള്‍ സെ​മി ഫൈ​ന​ലി​ല്‍ ആ​ഴ്‌​സ​ണ​ല്‍-​വ​ല​ന്‍സി​യ, ഐ​ന്‍ട്രാ​ക്ട് ഫ്രാ​ങ്ക്ഫ​ര്‍ട്-​ചെ​ല്‍സി പോ​രാ​ട്ടം. മേ​യ് മൂ​ന്നിന് ആ​ദ്യ​പാ​ദ​വും 10ന് ​ര​ണ്ടാം​പാ​ദ​വും. ര​ണ്ടാം പാ​ദ ക്വാ​ര്‍ട്ട​ര്‍ ഫൈ​ന​ലി​ന്‍റെ എ​വേ മ​ത്സ​ര​ത്തി​ല്‍ ആ​ഴ്‌​സ​ണ​ല്‍ 1-0ന് ​നാ​പ്പോ​ളി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി. അ​ഗ്ര​ഗേ​റ്റി​ല്‍ 3-0ന്‍റെ ​ജ​യ​മാ​യി​രു​ന്നു. അ​ല​ക്‌​സാ​ണ്ട​ര്‍ ലാ​ക്‌​സെ​റ്റെ​യാ​ണു ഗോ​ള്‍ നേ​ടി​യ​ത്. വ​ല​ന്‍സി​യ 2-0ന് ​വി​യ്യാ​റ​യ​ലി​നെ തോ​ല്‍പ്പി​ച്ചു. ആ​ദ്യ പാ​ദ​ത്തി​ല്‍ വ​ല​ന്‍സി​യ 3-1ന് ​ജ​യി​ച്ചി​രു​ന്നു. അ​ഗ്ര​ഗേ​റ്റി​ല്‍ 5-1ന്‍റെ ​ജ​യം.

സ്വ​ന്തം ഗ്രൗ​ണ്ടി​ല്‍ ചെ​ല്‍സി 4-3ന് ​സ്ലാ​വി​യ പ്രാ​ഗി​നെ തോ​ല്‍പ്പി​ച്ചു. ആ​ദ്യ പ​കു​തി​യി​ല്‍ത​ന്നെ ചെ​ല്‍സി 4-1ന് ​മു​ന്നി​ലെ​ത്തി. പെ​ഡ്രോ​യു​ടെ ഇ​ര​ട്ട ഗോ​ളി​നു പു​റ​മെ (2-ാം മി​നി​റ്റ്, 27-ാം മി​നി​റ്റ്), ഒ​ലി​വ​ര്‍ ഗി​രു (17-ാം മി​നി​റ്റ്) ഒ​രു ഗോ​ള്‍ നേ​ടി. ഒ​ര​ണ്ണം സൈ​മ​ണ്‍ ഡെ​ലി​യു​ടെ (9-ാം മി​നി​റ്റ്) സെ​ല്‍ഫ് ഗോ​ളാ​യി​രു​ന്നു. സ്ലാ​വി​യ​യ്ക്കാ​യി തോ​മ​സ് സൗ​ചെ​ക് (25-ാം മി​നി​റ്റ്), പീ​റ്റ​ര്‍ സെ​വ്ചി​ക് (51-ാം മി​നി​റ്റ്, 54-ാം മി​നി​റ്റ്) എന്നിവർ ഗോ​ള്‍ നേ​ടി. സ്വ​ന്തം ഗ്രൗ​ണ്ടി​ല്‍ ഐ​ന്‍ട്രാ​ക്ട് ഫ്രാ​ങ്ക്ഫ​ര്‍ട് 2-0ന് ​ബെ​ന്‍ഫി​ക്ക​യെ തോ​ല്‍പ്പി​ച്ചു. അ​ഗ്ര​ഗേ​റ്റി​ല്‍ 4-4ന്‍റെ ​സ​മ​നി​ല​യാ​യി​രു​ന്നു. ലി​സ്ബ​ണി​ല്‍ ഫ്രാ​ങ്ക്ഫ​ര്‍ട്ട് നേ​ടി​യ ര​ണ്ടു എ​വേ ഗോ​ളാ​ണ് സെ​മി​യി​ലെ​ത്തി​ച്ച​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.