ക്വിക്ക് എഫ്ഡി സേവനം അവതരിപ്പിച്ച് സൗത്ത് ഇന്ത്യന്‍ ബാങ്ക്
Friday, February 14, 2025 11:49 PM IST
കൊച്ചി: ഉപഭോക്താക്കളല്ലാത്തവര്‍ക്കും യുപിഐ സംവിധാനത്തിലൂടെ സ്ഥിരനിക്ഷേപം തുടങ്ങാന്‍ സൗകര്യമൊരുക്കി സൗത്ത് ഇന്ത്യന്‍ ബാങ്ക്.
എസ്ഐബി ക്വിക്ക് എഫ്ഡിയിലൂടെ ഓണ്‍ലൈനായി ആര്‍ക്കും സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ സ്ഥിരനിക്ഷേപം നടത്താം. പ്രശ്നരഹിതവും ലളിതവുമായ ഡിജിറ്റല്‍ ബാങ്കിംഗ് പരിഹാരങ്ങള്‍ ഏവര്‍ക്കും ലഭ്യമാക്കുകയെന്ന ബാങ്ക് നയത്തിന്റെ ഭാഗമായാണു സേവനം തുടങ്ങുന്നത്.