ഗിരീഷ്കുമാർ നായർ ഈസ്റ്റേൺ സിഇഒ
Friday, February 14, 2025 4:11 AM IST
കൊച്ചി: ഓർക്കല ഇന്ത്യയുടെ ഈസ്റ്റേൺ ബിസിനസ് യൂണിറ്റ് കേരള സിഇഒ ആയി ഗിരീഷ് കുമാർ നായർ ചുമതലയേറ്റു. ഓർക്കല ഇന്ത്യയുടെ കേരളത്തിലെ സാന്നിധ്യം വർധിപ്പിക്കുകയാണ് പുതിയ സിഇഒ നിയമനത്തിലൂടെ കന്പനി ലക്ഷ്യമാക്കുന്നത്.
നോർവീജിയൻ വ്യവസായ നിക്ഷേപ സ്ഥാപനമായ ഓർക്കല എഎസ്എയുടെ ഇന്ത്യൻ വിഭാഗമായ ഓർക്കല ഇന്ത്യയാണ് ഈസ്റ്റേൺ ഏറ്റെടുത്തിട്ടുള്ളത്. മൂന്നു പതിറ്റാണ്ടോളം ഭക്ഷ്യ ഉപഭോക്തൃ ഉത്പന്നങ്ങളുടെ വിപണനമേഖലയിലുള്ള ഗിരീഷ്കുമാർ ഒലാം ഗ്രൂപ്പിൽനിന്നാണ് ഈസ്റ്റേണിൽ എത്തുന്നത്.