ഹൈലൈറ്റ് ഒളിമ്പസ് 2 അവതരിപ്പിച്ചു
Wednesday, February 12, 2025 11:21 PM IST
കൊച്ചി: നിർമാണരംഗത്തെ പ്രമുഖരായ ഹൈലൈറ്റ് ബിൽഡേഴ്സ് ഹൈലൈറ്റ് ഒളിമ്പസ് 2 എന്ന പുതിയ റസിഡൻഷ്യൽ ടവർ നിർമിക്കും.
കോഴിക്കോട് ബൈപ്പാസിൽ ലോകോത്തര നിലവാരത്തിലുള്ള ഹൈലൈറ്റ് സിറ്റിയിൽ നിലവിലുള്ള ഹൈലൈറ്റ് ഒളിമ്പസിന്റെ വിജയത്തെത്തുടർന്നാണ് ഇതിനോടുചേർന്ന് നിരവധി പ്രത്യേകതകളോടെ മെഗാ പ്രോജക്ടായി ഒളിമ്പസ് 2 കന്പനി പ്രഖ്യാപിച്ചിട്ടുള്ളത്.
32 നിലകളിലായി 934 മുതൽ 2,733 ചതുരശ്രയടിവരെ വിസ്തീർണത്തിൽ അൾട്രാ ലക്ഷ്വറി സൗകര്യങ്ങളുമായി 412 അപ്പാർട്ട്മെന്റുകൾ ഉണ്ടാകും. ടവർ പൂർത്തീകരിക്കുന്നതോടെ 22,62,639 ചതുരശ്ര അടിയിൽ രണ്ടു ടവറുകളിലായി 938 അപ്പാർട്ട്മെന്റുകൾ ഒളിമ്പസ് മെഗാ പ്രോജക്ടിൽ ഉണ്ടാകുമെന്ന് ഹൈലൈറ്റ് ഗ്രൂപ്പ് സിഇഒ അജിൽ മുഹമ്മദ്, ഹൈലൈറ്റ് ബിൽഡേഴ്സ് സിഇഒ മുഹമ്മദ് ഫസീം എന്നിവർ അറിയിച്ചു.
33 നിലകളിലായാണ് നിലവിലുള്ള ഹൈലൈറ്റ് ഒളിന്പസ് ടവർ. 40,000 ചതുരശ്ര അടി വിസ്തൃതിയുള്ള ഇന്ത്യയിലെതന്നെ ഏറ്റവും വലിയ ഓപ്പൺ ടെറസാണ് ഒളിമ്പസിന്റേത്.