വളപ്പില കമ്യൂണിക്കേഷൻസ് കോർപറേറ്റ് ഓഫീസ് ഉദ്ഘാടനം ചെയ്തു
Thursday, December 5, 2024 11:09 PM IST
തൃശൂർ: വളപ്പില കമ്യൂണിക്കേഷൻസ് കോർപറേറ്റ് ഓഫീസ് ഉദ്ഘാടനം തൃശൂർ എംഎൽഎ പി. ബാലചന്ദ്രൻ നിർവഹിച്ചു. മിഷൻ ക്വാർട്ടേഴ്സിലെ ഫാത്തിമ നഗറിലാണ് അത്യാധുനിക സൗകര്യങ്ങളുള്ള ഓഫീസ്.
മംഗളം എംഡി സാജൻ വർഗീസ്, കല്യാണ് സിൽക്സ് എംഡി ടി.എസ്. പട്ടാഭിരാമൻ, ജോസ് ആലുക്കാസ് ഗ്രൂപ്പ് എംഡി ജോസ് ആലുക്കാസ്, നന്തിലത്ത് ഗ്രൂപ്പ് ഡയറക്ടർ ഐശ്വര്യ നന്തിലത്ത്, മലയാളമനോരമ മാർക്കറ്റിംഗ് ആൻഡ് സെയിൽസ് വൈസ് പ്രസിഡന്റ് വർഗീസ് ചാണ്ടി, ഫിലിം ആക്ടർ സിജോയ് വർഗീസ് എന്നിവർ പ്രസംഗിച്ചു.
വളപ്പില കമ്യൂണിക്കേഷൻസ് ജോയിന്റ് മാനേജിംഗ് ഡയറക്ടർമാരായ ജോണ്സ് വളപ്പില, ജെയിംസ് വളപ്പില, ഡയറക്ടർമാരായ പോൾ വളപ്പില, ലിയോ വളപ്പില എന്നിവർ പങ്കെടുത്തു.
ദീപിക മാർക്കറ്റിംഗ് ജനറൽ മാനേജർ കെ.സി. തോമസ്, മാതൃഭൂമി മാനേജിംഗ് ഡയറക്ടർ എം.വി ശ്രേയാംസ്കുമാർ, ഗോപു നന്തിലത്ത് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ഗോപു നന്തിലത്ത് എന്നിവർ ഓഫീസ് സന്ദർശിച്ചു.
40 വർഷംമുന്പ് പോൾ വളപ്പില തുടക്കമിട്ട പരസ്യസ്ഥാപനമാണു വളപ്പില കമ്യൂണിക്കേഷൻസ്. പുത്തൻപള്ളിയുടെ ബസിലിക്ക ബിൽഡിംഗിലാണ് സ്ഥാപനം മുന്പ് പ്രവർത്തിച്ചത്. ഡിജിറ്റൽ വിംഗ്, ടിവി, റേഡിയോ, പ്രിന്റ്, പ്രൊഡക്ഷൻ പ്രത്യേകം വിഭാഗങ്ങൾ, ആർട്ട് സ്റ്റുഡിയോ എന്നിവ പുതിയ ഓഫീസിൽ ഒരുക്കി. ബ്രാൻഡിംഗ്, മീഡിയ ബയിംഗ്, ഡിജിറ്റൽ മാർക്കറ്റിംഗ്, ഔട്ട്ഡോർ, പ്രിന്റ് ആൻഡ് പ്രൊഡക്ഷൻ, ഇവന്റ്സ് ആൻഡ് പിആർ തുടങ്ങി വിവിധ മേഖലകളിൽ സ്ഥാപനം സേവനം നൽകുന്നു.