വളപ്പില കമ്യൂണിക്കേഷൻസ് കോർപറേറ്റ് ഓഫീസ് ഉദ്ഘാടനം ഇന്ന്
Wednesday, December 4, 2024 11:59 PM IST
തൃശൂർ: മുൻനിര പരസ്യ ഏജൻസിയായ വളപ്പില കമ്യൂണിക്കേഷൻസിന്റെ പുതിയ കോർപറേറ്റ് ഓഫീസ് ഇന്ന് ഉദ്ഘാടനം ചെയ്യും. തൃശൂർ മിഷൻ ക്വാർട്ടേഴ്സിലെ ഫാത്തിമ നഗറിലാണ് പുതിയ ഓഫീസ് സമുച്ചയം. പി. ബാലചന്ദ്രൻ എംഎൽഎ ഉദ്ഘാടനം നിർവഹിക്കും.
മാതൃഭൂമി മാനേജിംഗ് ഡയറക്ടർ എം.വി. ശ്രേയാംസ് കുമാർ മുഖ്യാതിഥിയാകും. മംഗളം മാനേജിംഗ് ഡയറക്ടർ സാജൻ വർഗീസ് മുഖ്യപ്രഭാഷണം നടത്തും. വളപ്പില കമ്യൂണിക്കേഷൻസ് ജോയിന്റ് മാനേജിംഗ് ഡയറക്ടർമാരായ ജോണ്‍സ് വളപ്പില, ജയിംസ് വളപ്പില, ഡയറക്ടർമാരായ പോൾ വളപ്പില, ലിയോ വളപ്പില എന്നിവർ പങ്കെടുക്കും.
ന്യൂസ് പേപ്പർ, ടിവി, റേഡിയോ, ഡിജിറ്റൽ മീഡിയ തുടങ്ങി പരസ്യരംഗത്തെ എല്ലാ സേവനങ്ങളും പ്രഫഷണലായി നിർവഹിക്കുന്ന ഏജൻസിയാണ് വളപ്പില കമ്യൂണിക്കേഷൻസ്. 40 വർഷങ്ങൾക്കുമുന്‍പ് പത്രപ്രവർത്തകനും സാമൂഹ്യസേവനരംഗത്തെ പ്രമുഖനുമായിരുന്ന പോൾ വളപ്പില ചെറിയരീതിയിൽ തുടക്കമിട്ട സ്ഥാപനം ഇന്നു കേരളത്തിലെ ഏറ്റവും മുൻനിരയിലുള്ള ഏജൻസിയാണ്.
ബ്രാൻഡിംഗ്, മീഡിയ ബയിംഗ്, ഡിജിറ്റൽ മാർക്കറ്റിംഗ്, ഔട്ട്ഡോർ, പ്രിന്റ് ആൻഡ് പ്രൊഡക്ഷൻ, ഇവന്റ്സ് ആൻഡ് പി ആർ തുടങ്ങി എല്ലാ മേഖലകളിലും വളപ്പില സേവനങ്ങൾ നൽകിവരുന്നു.