ഗ്രീന്ക്രാഫ്റ്റ് ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം ഉദ്ഘാടനം ചെയ്തു
Monday, October 7, 2024 1:05 AM IST
കൊച്ചി: രാജ്യത്തെ സ്ത്രീസംരംഭകരെയും സ്ത്രീകളുടെ നേതൃത്വത്തിലുള്ള ഉത്പാദക സംഘങ്ങളെയും ശക്തീകരിക്കാനും പരിപോഷിപ്പിക്കാനും ലക്ഷ്യമിട്ട് ഓണ്‍ലൈന്‍ വില്പന പ്ലാറ്റ്ഫോമായ ഗ്രീന്ക്രാഫ്റ്റ്.കോം ലോഞ്ച് ചെയ്തു
. രാജ്യത്തെ സ്ത്രീ കൂട്ടായ്മകള്‍ പൂര്‍ണമായും ഇന്ത്യയില്‍ നിര്‍മിച്ച പ്രാദേശിക പ്രകൃതിദത്ത അസംസ്കൃത വസ്തുക്കളില്‍നിന്ന് ഉയര്‍ന്ന ഗുണനിലവാരമുള്ള മനോഹരമായ കരകൗശല വസ്തുക്കള്‍ ഇപ്പോള്‍ ഗ്രീന്ക്രാഫ്റ്റ്.കോം വഴി ലഭിക്കും. ഇടനിലക്കാരെ ഒഴിവാക്കി ഗ്രാമീണ വനിതാ സംരംഭകര്‍ക്ക് നേരിട്ടുള്ള വിപണി പ്രവേശനം നല്‍കുന്നതിന് ഗ്രീന്ക്രാഫ്റ്റ് ഇതിലൂടെ സഹായിക്കുന്നു. ഇതിലൂടെ വരുമാനത്തിന്റെ 100 ശതമാനവും വനിതാ നിര്‍മാതാക്കള്‍ക്കു ലഭിക്കുമെന്ന് അധികൃതർ വിശദീകരിച്ചു.