ബ്ര​സ​ൽ​സ്: ചൈ​ന​യി​ൽ​നി​ന്ന് ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന ഇ​ല​ക്‌​ട്രി​ക് കാ​റു​ക​ൾ​ക്കു​ള്ള നി​കു​തി മൂ​ന്നി​ര​ട്ടി​യാ​ക്കാ​ൻ യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ തീ​രു​മാ​നി​ച്ചു. അ​ടു​ത്ത അ​ഞ്ചു വ​ർ​ഷ​ത്തേ​ക്ക് നി​ല​വി​ലെ പ​ത്തു ശ​ത​മാ​ന​ത്തി​ൽ​നി​ന്ന് 45 ശ​ത​മാ​ന​മാ​യാ​ണു നി​കു​തി വ​ർ​ധി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

യൂ​റോ​പ്യ​ൻ കാ​ർ വ്യ​വ​സാ​യ മേ​ഖ​ല​യെ സ​ഹാ​യി​ക്കു​ക​യെ​ന്ന ല​ക്ഷ്യം​കൂ​ടി മു​ന്നി​ൽ​ക്ക​ണ്ടാ​ണു യൂ​റോ​പ്യ​ൻ യൂ​ണി​യ​ന്‍റെ തീ​രു​മാ​നം. നി​കു​തി വ​ർ​ധി​പ്പി​ക്ക​രു​തെ​ന്ന് ചൈ​ന അ​ഭ്യ​ർ​ഥി​ച്ചെ​ങ്കി​ലും നി​കു​തി വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ൽ ഭൂ​രി​ഭാ​ഗം അം​ഗ​രാ​ജ്യ​ങ്ങ​ളും ഉ​റ​ച്ചു​നി​ൽ​ക്കു​ക​യാ​യി​രു​ന്നു.