മൂപ്പന്‍സ് സോളാര്‍ സിഎഫ്പിഎലുമായി കൈകോര്‍ക്കുന്നു
Wednesday, September 4, 2024 10:49 PM IST
കൊച്ചി: കേരളത്തില്‍ ആദ്യമായി സോളാറിന് പലിശരഹിത ഇഎംഐയുമായി സോളാര്‍ എനര്‍ജി സൊല്യൂഷന്‍സ് പ്രൊവൈഡറായ മൂപ്പന്‍സ് സോളാര്‍.
പ്രധാനമന്ത്രിയുടെ സൂര്യ ഘര്‍ റസിഡന്‍ഷ്യല്‍ പ്രോജക്ടുകള്‍ക്കായി ചോയ്സ് ഫിനാന്‍സ് പ്രൈവറ്റ് ലിമിറ്റഡുമായി (സിഎഫ്പിഎൽ) സഹകരിച്ചാണ് ഉപഭോക്താക്കള്‍ക്കു സേവനം ലഭ്യമാക്കുന്നത്. 12 മാസം വരെ ഇഎംഐ ലഭിക്കും.
പലിശരഹിത വായ്പാ പദ്ധതി ഈ മേഖലയില്‍ വലിയ വഴിത്തിരിവിനു കാരണമാകുമെന്ന് കെഎസ്ഇബിഎല്‍ സംസ്ഥാന നോഡല്‍ ഓഫീസര്‍ നൗഷാദ് പറഞ്ഞു.
മൂപ്പന്‍സ് സോളാറും ചോയ്സ് ഫിനാന്‍സ് പ്രൈവറ്റ് ലിമിറ്റഡും സംയുക്തമായി നടത്തുന്ന പിഎം സൂര്യ ഘര്‍ പദ്ധതിയുടെ ലോഞ്ചിംഗും കൊച്ചിയില്‍ നടന്നു. മൂപ്പന്‍സ് സോളാര്‍ സിഇഒ മുഹമ്മദ് ഫയാസ്, സിഎഫ്പിഎല് അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് മൈക്കിള്‍ അഗസ്റ്റിന്, സോണല്‍ ഹൈഡ് ജോഷി ജോണ്‍, ചീഫ് ബിസിനസ് ഓഫീസര്‍ പ്രകാശ് ജെയിന്, സിഇഒ വിജേന്ദ്ര സിംഗ് ഷെഖാവത്, ഡയറക്ടര്‍ ലോകേഷ് ജെയിന്, മൂപ്പന്‍സ് സോളാര്‍ മാര്‍ക്കറ്റിംഗ് ഹെഡ് സി.എ. ബെന്നി, ടെക്നിക്കല്‍ സെയില്‍സ് മാനേജര്‍ സൈദ് മേത്താട്ട് എന്നിവര്‍ പങ്കെടുത്തു.