ലോജിസ്റ്റിക്സ് പാര്‍ക്ക് നയം രണ്ടാഴ്ചയ്ക്കകം: പി. രാജീവ്
Wednesday, September 4, 2024 1:25 AM IST
കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ ലോജിസ്റ്റിക്സ് പാര്‍ക്ക് നയം രണ്ടാഴ്ചയ്ക്കുള്ളില്‍ പുറത്തിറക്കുമെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു.
പ്രധാനമന്ത്രി പ്രഖ്യാപിച്ച ദേശീയ മാരിറ്റൈം ക്ലസ്റ്റര്‍ പദ്ധതിയില്‍ കേരളത്തിന് ഈ നയം മേല്‍ക്കൈ നല്‍കും. കെഎസ്ഐഡിസിയുടെ സംസ്ഥാന മാരിടൈം ക്ലസ്റ്ററിനും ഇതു വഴി മികച്ച ഗുണമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
കെഎസ്ഐഡിസി കൊച്ചിയില്‍ സംഘടിപ്പിച്ച മാരിറ്റൈം ആന്‍ഡ് ലോജിസ്റ്റിക്സ് റൗണ്ട് ടേബിള്‍ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വ്യവസായവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് അധ്യക്ഷത വഹിച്ചു.