വാട്ടർ എക്സ്പോ കൊച്ചിയിൽ 27, 28 തീയതികളിൽ
Wednesday, September 4, 2024 1:25 AM IST
തൃശൂര്‍: ജലശുദ്ധീകരണരംഗത്തെ സംരംഭകരുടെ സംഘടനയായ വാട്ടേഴ്സ് കേരള സംഘടിപ്പിക്കുന്ന വാട്ടർ എക്സ്പോ 27, 28 തീയതികളിൽ കൊച്ചി ആശിഷ് കൺവൻഷൻ സെന്ററിൽ നടക്കും.
ജലശുദ്ധീകരണരംഗത്തെ പുത്തൻആശയങ്ങളും ഉത്പന്നങ്ങളും പ്രദർശിപ്പിക്കും. മലിനജലസംസ്കരണത്തിന്റെ നൂതനമാതൃകകളും പുതിയ ആശയങ്ങളുടെ പരീക്ഷണങ്ങളും എക്സ്പോയിൽ ഉണ്ടാകും. രാവിലെ ഒന്പതുമുതൽ ആറുവരെ നടക്കുന്ന എക്സ്പോയിൽ പ്രവേശനം സൗജന്യമാണ്.
27നു രാവിലെ പത്തിനു മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. വാട്ടേഴ്സ് കേരള സംസ്ഥാന പ്രസിഡന്റ് അനൂപ് മാധവൻ അധ്യക്ഷത വഹിക്കും.