വയനാട് ദുരന്തം: ക്ലെയിം നടപടികൾ ലളിതമാക്കി ഐസിഐസിഐ
Saturday, August 10, 2024 12:05 AM IST
കൊച്ചി: വയനാട് ഉരുൾപൊട്ടൽ ദുരിതബാധിതരുടെ ക്ലെയിം സെറ്റിൽമെന്റ് നടപടിക്രമങ്ങൾ ഐസിഐസിഐ പ്രുഡൻഷൽ ലൈഫ് ഇൻഷ്വറൻസ് ലളിതമാക്കി.
പ്രധാനമന്ത്രി ജീവൻജ്യോതി ബീമാ യോജന (പിഎംജെജെബിവൈ) അടക്കമുള്ള ക്ലെയിമുകളിൽ മൂന്ന് അടിസ്ഥാന രേഖകളുടെ അടിസ്ഥാനത്തിൽ ക്ലെയിം നടപടികൾ വേഗത്തിലാക്കും.
ഐഎഫ്എസ്സി കോഡ് ഉൾപ്പെടെ ബാങ്ക് അക്കൗണ്ട് നമ്പർ അല്ലെങ്കിൽ കാൻസൽ ചെയ്ത ചെക്കിന്റെ പകർപ്പ്, പ്രാദേശിക ഭരണകൂടം നൽകിയ മരണ സർട്ടിഫിക്കറ്റ്, ആശുപത്രികൾ, സർക്കാർ അധികൃതർ, പോലീസ് എന്നിവരാരെങ്കിലും നൽകിയ മരിച്ചവരുടെ പട്ടിക, ഔദ്യോഗിക തിരിച്ചറിയൽ കാർഡ് എന്നീ രേഖകളാണ് ക്ലെയിമുകൾ തീർപ്പാക്കാൻ വേണ്ടതെന്ന് അധികൃതർ അറിയിച്ചു.