പരിമിത സാഹചര്യങ്ങൾ ഉപയോഗപ്പെടുത്തിയും മികച്ച വിജയങ്ങൾ കൈവരിക്കാം: വിജി വെങ്കടേഷ്
Friday, August 9, 2024 9:22 PM IST
കൊച്ചി: പരിമിതമായ സാഹചര്യങ്ങൾ ഉപയോഗപ്പെടുത്തിയും മികച്ച വിജയങ്ങൾ കൈവരിക്കാമെന്ന് മാക്സ് ഫൗണ്ടേഷൻ സൗത്ത് ഏഷ്യ റീജിയൻ ഹെഡും നടിയുമായ വിജി വെങ്കടേഷ്.
ഇന്‍സ്പെയര്‍, ഇന്നൊവേറ്റ്, ഇവോള്‍വ് എന്ന പ്രമേയത്തിൽ വിമന്‍ എന്റര്‍പ്രണേഴ്സ് നെറ്റ്വര്‍ക്ക് ഫൗണ്ടേഷന് വെൻ ബിസ്കോൺ 2024 കൊച്ചി ഗ്രാന്റ് ഹയാത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ഷീല കൊച്ചൗസേപ്പ് അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ എഴുത്തുകാരനും ബിസിനസ് സ്ട്രാറ്റജിസ്റ്റും പോസിറ്റീവ് റെവല്യൂഷന് സഹസ്ഥാപകനുമായ പോള്‍ റോബിന്‍സണ്‍, നടിയും പേളി പ്രൊഡക്ഷന്‍ സഹസ്ഥാപകയുമായ പേളി മാണി, നാച്ചുറൽ സലൂണ്‍ ആന്റ് സ്പാ സഹസ്ഥാപകനും സിഎംഡിയുമായ സി. കെ. കുമാരവേല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.