പ്രവർത്തനം വിപുലീകരിച്ച് ഓഫർഡ്
Wednesday, August 7, 2024 1:10 AM IST
തിരുവനന്തപുരം: ചെറുകിട ബിസിനസുകൾക്കും സ്റ്റാർട്ടപ്പുകൾക്കും എച്ച്ആർ സൊലൂഷനുകൾ നൽകുന്ന യുഎസ് ആസ്ഥാനമായ മലയാളി സ്റ്റാർട്ടപ്പായ ഓഫർഡ് ഇന്ത്യയിൽ പ്രവർത്തനം വിപുലീകരിക്കുന്നു.
ഇതിന്റെ ഭാഗമായി ചെന്നൈയിലെ പോസ്റ്റീഫ്സ്, മഹാരാഷ്ട്രയിലെ സോഫ്റ്റ്ബിം എൻജിനിയേഴ്സ് എന്നീ കന്പനികളുമായി ഓഫർഡ് പങ്കാളിത്തത്തിൽ ഏർപ്പെട്ടു.
എച്ച്ആർ ജോലികൾ കാര്യക്ഷമമാക്കുന്നതിലൂടെയും സമയവും ചെലവും ലാഭിക്കുന്നതിലൂടെയും കന്പനികളുടെ ആവശ്യങ്ങൾ നിറവേറ്റുന്ന ഒരു പ്ലാറ്റ്ഫോം ഓഫർഡ് വാഗ്ദാനം ചെയ്യുന്നു.