ഇവയുടെ വില നേരത്തേ കെഎസ്എഫ്ഇ ഒടുക്കിയതാണ്. ഈ ഇനത്തിലാണ് സർക്കാർ 81.43 കോടി രൂപ കൈമാറിയത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്നു ഫണ്ട് വിനിയോഗിക്കുന്ന രീതിയിലാണ് വിദ്യാശ്രീ, വിദ്യാകിരണം പദ്ധതികൾ ആവിഷ്കരിച്ചത്. ഇതിൽ യാതൊരുവിധ ക്രമക്കേടും നടന്നിട്ടില്ലെന്നു കെ. വരദരാജൻ പറഞ്ഞു.
2018ലെ വെള്ളപ്പൊക്കക്കാലത്ത് ആലപ്പുഴയിലെ 12 പഞ്ചായത്തുകളിൽ കമ്യൂണിറ്റി സെന്ററുകൾ പണിതുനൽകാൻ സഹായധനമായി കെഎസ്എഫ്ഇക്ക് 36 കോടി രൂപ നൽകിയിരുന്നു. കെഎസ്എഫ്ഇ ജീവനക്കാർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അടച്ച തുകയായിരുന്നു ഇത്.
കമ്യുണിറ്റി സെന്ററുകളുടെ നിർമാണം യഥാസമയം നടക്കാത്ത സാഹചര്യത്തിൽ ഈ തുകയും പലിശയും പ്രത്യേക അക്കൗണ്ടിൽ കിടപ്പുണ്ട്. സമാനമായ ദുരിതാശ്വാസപ്രവർത്തനങ്ങൾക്കുവേണ്ടി മാത്രമേ അതു വിനിയോഗിക്കാനാവൂ എന്നും ചെയർമാൻ വാർത്താക്കുറിപ്പിൽ അറിയിച്ചു.