ബറോഡ ബാങ്കിന് 4,458 കോടി അറ്റാദായം
Saturday, August 3, 2024 12:42 AM IST
കൊച്ചി: സാമ്പത്തികവര്‍ഷത്തിലെ ആദ്യപാദത്തില്‍ ബാങ്ക് ഓഫ് ബറോഡയ്ക്ക് 9.5 ശതമാനം വളര്‍ച്ചയോടെ 4,458 കോടി രൂപ അറ്റാദായം. മുന്‍വര്‍ഷം ഇതേ പാദത്തില്‍ 4,070 കോടി രൂപയായിരുന്നു ലാഭം. മൊത്ത പലിശവരുമാനം 5.5 ശതമാനം ഉയര്‍ന്ന് 11,600 കോടി രൂപയായി.
പലിശ ഇതര വരുമാനം 2,487 കോടി രൂപ. മൊത്ത നിഷ്ക്രിയ ആസ്തി 0.69 ശതമാനമായി കുറഞ്ഞു. ആഗോള നിക്ഷേപം 8.9 ശതമാനം ഉയര്‍ന്ന് 13,06,994 കോടി രൂപയായി. ആഗോള ബിസിനസ് 8.6 ശതമാനം വര്‍ധിച്ച് 23,78,675 കോടിയായി. വായ്പകള്‍ 20.9 ശതമാനം വര്‍ധിച്ചു.
വാഹനവായ്പ (25.1 ശതമാനം), ഭവനവായ്പ (14.7 ശതമാനം), വ്യക്തിഗതവായ്പ (39.2 ശതമാനം), വിദ്യാഭ്യാസവായ്പ (18.8 ശതമാനം) എന്നിങ്ങനെയാണു വര്‍ധന. കാര്‍ഷികവായ്പ 9.1 ശതമാനം വര്‍ധിച്ച് 1,39,160 കോടി രൂപയായി. മൊത്തം സ്വര്‍ണവായ്പ 48,909 കോടി രൂപയാണ്. 20.3 ശതമാനം വര്‍ധന.