സ്ഥിരനിക്ഷേപം: പലിശനിരക്ക് ഉയര്‍ത്തി ബാങ്ക് ഓഫ് ഇന്ത്യ
Friday, August 2, 2024 1:50 AM IST
കൊച്ചി: പൊതുമേഖല ബാങ്കായ ബാങ്ക് ഓഫ് ഇന്ത്യ പലിശനിരക്ക് ഉയര്‍ത്തി. 666 ദിവസം കാലാവധിയുള്ള, കാലാവധിക്കു മുമ്പ് തിരിച്ചെടുക്കാന്‍ സാധിക്കാത്ത, സൂപ്പര്‍ സീനിയര്‍ സിറ്റിസണ്‍സിനു വേണ്ടിയുള്ള നിക്ഷേപങ്ങള്‍ക്ക് 8.10% വാര്‍ഷിക പലിശനിരക്കാണ് വാഗ്ദാനം ചെയ്യുന്നത്.
മൂന്നു കോടി രൂപ മുതല്‍ 10 കോടി വരെയുള്ള സ്ഥിരനിക്ഷേപങ്ങള്‍ക്ക് 180 ദിവസം മുതല്‍ 210 ദിവസം വരെയുള്ള നിക്ഷേപ കാലാവധിക്ക് 6.50 ശതമാനവും, 211 ദിവസം മുതല്‍ ഒരു വര്‍ഷം വരെയുള്ള നിക്ഷേപ കാലാവധിക്ക് 6.75 ശതമാനവുമാണ് പുതിയ നിരക്ക്. ഇതിനുപുറമേ സീനിയര്‍ സിറ്റിസണ്‍സിന് 0.50 ശതമാനവും സൂപ്പര്‍ സീനിയര്‍ സിറ്റിസണ്‍സിന് 0.65 ശതമാനവും അധിക പലിശനിരക്ക് നല്കുന്നു.
666 ദിവസത്തേക്കുള്ള പ്രത്യേക സ്ഥിരനിക്ഷേപങ്ങള്‍ക്ക് 7.30 ശതമാനവും സീനിയര്‍ സിറ്റിസണ്‍സിന് 7.80 ശതമാനവും സൂപ്പര്‍ സീനിയര്‍ സിറ്റിസണ്‍സിന് 7.95 ശതമാനവുമാണ് പുതുക്കിയ പലിശ നിരക്കുകള്‍.