കേരളത്തില്‍ പുതിയ സോളാർ പദ്ധതിയുമായി ടാറ്റാ പവര്‍
Friday, August 2, 2024 1:50 AM IST
കൊച്ചി: ടാറ്റാ പവര്‍ സോളാര്‍ സിസ്റ്റംസ് ലിമിറ്റഡ് വീടുകളില്‍ സോളാര്‍ സ്ഥാപിക്കുന്ന ഘര്‍ ഘര്‍ സോളാര്‍, ടാറ്റാ പവര്‍ കേ സംഗ് പദ്ധതിക്ക് സംസ്ഥാനത്ത് തുടക്കംകുറിച്ചു.
രാജ്യത്താകെ 25 ലക്ഷം വീടുകളില്‍ സോളാര്‍ സംവിധാനം സ്ഥാപിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണു പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തുന്നതെന്ന് ടാടാ പവര്‍ സിഇഒയും മാനേജിംഗ് ഡയറക്ടറുമായ ഡോ. പ്രവീര്‍ സിന്‍ഹ പത്രസമ്മേളനത്തില്‍ പറഞ്ഞു.
നിലവില്‍ രാജ്യത്ത് ഒരു ലക്ഷം വീടുകളില്‍ സോളാര്‍ സംവിധാനം സ്ഥാപിച്ചുകഴിഞ്ഞു. ഇതിന്റെ മൂന്നിലൊന്ന് കേരളത്തിലാണ്. സൗരോര്‍ജ ഉപഭോഗത്തില്‍ കേരളം മികച്ച മാര്‍ക്കറ്റാണെന്നും അദ്ദേഹം പറഞ്ഞു. ടാറ്റാ പവര്‍ റിന്യൂവബിള്‍ എനര്‍ജി ലിമിറ്റഡ് സിഇഒയും എംഡിയുമായ ദീപേഷ് നന്ദ, ചീഫ് റൂഫ്ടോപ്പ് സോളാര്‍ ശിവറാം ബിക്കിന എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.