വനിതകള്‍ കൈകാര്യം ചെയ്യുന്ന ആസ്തികളില്‍ 4.2 മടങ്ങ് വർധനവ്
Wednesday, July 31, 2024 3:19 AM IST
കോട്ടയം: വനിതകള്‍ കൈകാര്യം ചെയ്യുന്ന ആസ്തികളുടെ കാര്യത്തില്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ 4.2 മടങ്ങ് വര്‍ധനവുണ്ടായതായി ആക്സിസ് മ്യൂച്വല്‍ ഫണ്ടിന്റെ പഠനറിപ്പോർട്ട്. വനിതാ നിക്ഷേപകരുടെ എണ്ണത്തില്‍ 4.1 മടങ്ങ് വര്‍ധനവും രേഖപ്പെടുത്തി.
2019 മാര്‍ച്ച് 31 മുതല്‍ 2023 ഡിസംബര്‍ 31 വരെയുള്ള വിവരങ്ങളാണ് ആക്സിസ് മ്യൂച്വല്‍ ഫണ്ടിന്റെ വനിതാ നിക്ഷേപക സ്വഭാവത്തെക്കുറിച്ചുള്ള 2024ലെ റിപ്പോര്‍ട്ട് വിശകലനം ചെയ്തത്.
വനിതാ നിക്ഷേപകരില്‍ 72 ശതമാനവും സ്വതന്ത്രമായ നിക്ഷേപ തീരുമാനങ്ങളാണ് ഇപ്പോള്‍ കൈക്കൊള്ളുന്നതെന്നു പഠനം വ്യക്തമാക്കുന്നു. ആക്സിസ് മ്യൂച്വല്‍ ഫണ്ട് നിക്ഷേപകരില്‍ 30 ശതമാനം വനിതകളാണെന്ന് ആക്സിസ് എഎംസി മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ബി. ഗോപകുമാര്‍ പറഞ്ഞു.