കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിക്കും നവാസ് മീരാനും പുരസ്കാരം
Tuesday, July 30, 2024 12:31 AM IST
കൊച്ചി: സമൂഹനന്മയ്ക്കായി ഇടപെടുന്ന വ്യക്തികൾക്കും സംഘടനകൾക്കും ഇന്ത്യൻ ആഡ് ഫിലിം മേക്കേഴ്സ് (അയാം) ഏർപ്പെടുത്തിയ അയാം റസ്പോൺസിബിൾ അവാർഡ് വി-ഗാർഡ് ഗ്രൂപ്പ് ചെയർമാൻ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിക്കും ഗ്രൂപ്പ് മീരാൻ സിഇഒ നവാസ് മീരാനും നൽകി. കൊച്ചിയിൽ നടന്ന ചടങ്ങിൽ അയാം പ്രസിഡന്റ് സിജോയ് വർഗീസ് പുരസ്കാരം കൈമാറി.