ഭവനവായ്പ, ചിട്ടി എന്നിവ ഒഴികെയുള്ള അക്കൗണ്ടുകളില്‍ മുതലിന് തുല്യമായ തുക പലിശയായി ഒടുക്കി അക്കൗണ്ട് തീര്‍പ്പാക്കാനാകും. മുതലിനേക്കാള്‍ ഉയര്‍ന്ന പലിശബാധ്യതയില്, മുതലിന് തുല്യമായ പലിശ ത്തുക ഒടുക്കിയാല്‍ മതി.
ശാഖയില്‍നിന്ന് റവന്യു റിക്കവറിക്കായി അയച്ച അക്കൗണ്ടുകളില്‍, റിക്കവറി നടപടികളുടെ ഫയല്‍ ആകാത്ത കേസുകളില്‍ കുടിശികക്കാരെ വീണ്ടും ബന്ധപ്പെട്ട് പുതിയ പദ്ധതിയുടെ ആനുകൂല്യം നല്കി അക്കൗണ്ടില്‍ തീര്‍പ്പ് കല്പ്പിക്കാന് ശാഖാ മാനേജര്‍മാര്‍ക്ക് ചുമതല നല്‍കും.
അദാലത്ത് നടപടികളുടെ നടത്തിപ്പ് ചുമതല വിരമിച്ച ജഡ്ജി, കെഎസ്എഫ്ഇയുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗം, ബന്ധപ്പെട്ട ശാഖ ഉള്‍പ്പെട്ട മേഖലയിലെ എജിഎം എന്നിവര്‍ അടങ്ങിയ കമ്മിറ്റിക്കായിരിക്കും.
ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയില്‍ തീര്‍പ്പാക്കാനാകാത്ത ആര്‍ആര്‍ ഫയലുകള്‍ തീര്‍പ്പാക്കാന്‍ അദാലത്ത് മേളകള്‍ സംഘടിപ്പിക്കാനും തീരുമാനമുണ്ട്.