‘എക്സ്പ്ലോറര്‍’ പുറത്തിറക്കി
Wednesday, July 24, 2024 11:53 PM IST
കൊച്ചി: കളമശേരി നിപ്പോണ്‍ ടൊയോട്ടയില്‍ ഹൈലക്സിന്റെ ‘എക്സ്പ്ലോറര്‍’ എന്ന കണ്‍സെപ്റ്റ് വാഹനം ടൊയോട്ട കിര്ലോസ്കര് മോട്ടോഴ്സ് വൈസ് പ്രസിഡന്റ് തകേഷി തകമിയയും നിപ്പോണ്‍ ടൊയോട്ട ഡയറക്ടര്‍ ആത്തിഫ് മൂപ്പനും ചേര്‍ന്ന് പുറത്തിറക്കി.
ടൊയോട്ട കിര്ലോസ്കര് മോട്ടോഴ്സ് ജനറല്‍ മാനേജര്‍ യൂസഫ് എം. ഹാജി, നിപ്പോണ്‍ ടൊയോട്ട സിഒഒ എല്‍ദോ ബെഞ്ചമിന്‍, ടൊയോട്ട കിര്ലോസ്കര് മോട്ടോഴ്സ് ഡെപ്യൂട്ടി മാനേജര്‍ രാഹുല്‍ പാണ്ഡെ എന്നിവര്‍ ചടങ്ങിൽ പങ്കെടുത്തു.