ജോസ് ജോസഫ് കാട്ടൂർ എസ്ഐബി അഡീഷണൽ ഡയറക്ടർ
Tuesday, July 23, 2024 11:44 PM IST
കൊച്ചി: സൗത്ത് ഇന്ത്യൻ ബാങ്കിന്റെ സ്വതന്ത്ര ചുമതലയുള്ള അഡീഷണൽ ഡയറക്ടറായി (നോൺ എക്സിക്യൂട്ടീവ്) ജോസ് ജോസഫ് കാട്ടൂർ നിയമിതനായി.
മൂന്നു വർഷത്തേക്കാണു നിയമനം. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ എൻഫോഴ്സ്മെന്റ്, കോർപറേറ്റ് സ്ട്രാറ്റജി, കറൻസി, എച്ച് ആർ വകുപ്പുകളുടെ എക്സിക്യൂട്ടീവ് ഡയറക്ടറായി സേവനമനുഷ്ഠിച്ചിട്ടുള്ള ജോസ് ജോസഫിന്, ബാങ്കിംഗ് മേഖലയിൽ മൂന്നു പതിറ്റാണ്ടിലേറെ അനുഭവസമ്പത്തുണ്ട്.