തൊഴില്ശക്തീകരണം: ടെക്നോവാലിയും ഭാരത് മാതാ കോളജും കൈകോര്‍ക്കുന്നു
Tuesday, July 23, 2024 12:48 AM IST
കൊച്ചി: വിദ്യാര്‍ഥികളുടെ തൊഴില്‍ക്ഷമത വര്‍ധിപ്പിക്കാനും തൊഴില്ശക്തീകരണം ഉറപ്പാക്കാനുമുള്ള ധാരണാപത്രത്തില്‍ ഭാരത് മാതാ കോളജും ടെക്നോവാലി സോഫ്റ്റ്വെയര് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡും ഒപ്പുവച്ചു.
അപ് സ്കില്ലിംഗ് റിസ്കില്ലിംഗിലൂടെ ഉയര്‍ന്ന വേതനം ലഭ്യമാകുന്ന ഐടി ജോലിക്ക് വിദ്യാര്‍ഥികളെ പ്രാപ്തമാക്കുക എന്നതാണ് ലക്ഷ്യം. ടെക്നോവാലി ടെക്നോളജി ക്ലബിന്റെ അംഗത്വം ഏറ്റെടുത്തുകൊണ്ടാണ് ബിഎംസി പദ്ധതിക്ക് ടെക്നോവാലിക്കൊപ്പം കൈകോര്‍ത്തിരിക്കുന്നത്.
തെരഞ്ഞെടുക്കപ്പെടുന്ന 200 വിദ്യാര്‍ഥികള്‍ക്കായി അഞ്ചു ദിവസത്തെ സൗജന്യ കരിയര്‍ വര്‍ക്ക്ഷോപ്പ്, സൈബര്‍ സെക്യൂരിറ്റി, എഐ, മിഷ്യന് ലേണിംഗ്, ഡാറ്റ സയന്‍സ് തുടങ്ങിയ വിഷയങ്ങളില്‍ സൗജന്യ വെബിനാറുകള്‍, സൗജന്യ കരിയര്‍ കൗണ്‍സലിംഗ് എന്നിവയും പദ്ധതിയുടെ ഭാഗമാണ്.
യോഗത്തില്‍ ബിഎംസി അക്കഡേമിക് ഡയറക്ടര്‍ ഡോ. കെ.എം. ജോണ്സന്, പ്രിന്‍സിപ്പല്‍ ഡോ. ലിസി കാച്ചപ്പിള്ളി, വൈസ് പ്രിന്‍സിപ്പൽ ബിനി റാണി റോസ്, ബിസിഎ എച്ച്ഒഡി തോമസ് മാത്യു, അസി. പ്രഫസര്‍ ആശ ജോണ്‍, അസി. പ്രഫസര്‍ ഡോ. കെ.ആര്. രതീഷ്, ടെക്നോവാലി സോഫ്റ്റ് വെയര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടര്‍ ബീന റൊസാരിയോ എന്നിവര്‍ പങ്കെടുത്തു.