യൂണിയന് ബാങ്ക് ഉപഭോക്തൃ സംഗമം നടത്തി
Saturday, July 20, 2024 11:48 PM IST
കൊച്ചി: യൂണിയന് ബാങ്ക് കേരളത്തിലെ ഉപഭോക്താക്കള്‍ക്കായി മലപ്പുറം, മഞ്ചേരി, കോട്ടക്കല്‍ ശാഖകളുടെ നേതൃത്വത്തില്‍ മലപ്പുറത്ത് ഉപഭോക്തൃ സംഗമം നടത്തി.
മലപ്പുറം കളക്ടര്‍ വി.ആര്. വിനോദ് മുഖ്യാതിഥിയായിരുന്നു. യൂണിയന് ബാങ്ക് ജനറല്‍ മാനേജര്‍ രേണു കെ. നായര്‍, തൃശൂര്‍ റീജണല്‍ ഹെഡ് സതീഷ് കുമാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.