‘വനിതകള്‍ പുത്തന്‍ സാങ്കേതികവിദ്യകള്‍ സ്വായത്തമാക്കണം’
Saturday, July 13, 2024 12:57 AM IST
കൊച്ചി: പുത്തന്‍ സാങ്കേതികവിദ്യകള്‍ സ്വായത്തമാക്കാന്‍ വനിതകള്‍ ശ്രദ്ധിക്കണമെന്ന് കൊച്ചിയില്‍ സമാപിച്ച ജനറേറ്റീവ് എഐ കോണ്‍ക്ലേവ്.
പാര്ശ്വവത്കരണത്തില്നിന്നു മോചനം നേടാനുള്ള സുപ്രധാന വഴി പുതിയ സാങ്കേതികവിദ്യയില്‍ പ്രാവീണ്യം നേടുകയാണ്. സാങ്കേതികവിദ്യയില്‍ വനിതകളുടെ പങ്ക് എന്ന വിഷയം ചര്‍ച്ച ചെയ്യാന്‍ പോലും അവസരമില്ലാത്തവിധം സമത്വം ഈ മേഖലയില്‍ ഭാവിയില്‍ ഉണ്ടാകണം.
പുതിയ എന്തിനെയും സ്വായത്തമാക്കുന്നതിലെ സങ്കോചമാണ് സ്ത്രീകളെ സാങ്കേതികമേഖലയില്‍ പിന്നാക്കം കൊണ്ടുപോകുന്നതെന്നും കോണ്‍ക്ലേവില്‍ പങ്കെടുത്തു സംസാരിച്ച ഫെഡറല്‍ ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ശാലിനി വാര്യര്‍ പറഞ്ഞു.
പരിചയിച്ച മേഖലകളില്‍ തന്നെ ഒതുങ്ങാതെ പുതിയ സാങ്കേതികവിദ്യ പഠിക്കാനുള്ള അവസരം സ്ത്രീകള്‍ പാഴാക്കരുതെന്നും കോണ്‍ക്ലേവ് അഭിപ്രായപ്പെട്ടു.