വേള്‍ഡ് ട്രാവല്‍ എക്സ്പോ 13 മുതല്‍
Thursday, July 11, 2024 12:20 AM IST
കൊച്ചി: സംസ്ഥാനത്തെ നാലു നഗരങ്ങളില്‍ വേള്‍ഡ് ട്രാവല്‍ എക്സ്പോ സംഘടിപ്പിക്കുന്നു. 13, 14 തീയതികളില്‍ ഇടപ്പള്ളി മാരിയറ്റ് ഹോട്ടലിലാണ് കൊച്ചിയിലെ എക്സ്പോ. സംവിധായകന് ലാല്‍ ജോസ് ഉദ്ഘാടനം ചെയ്യും.
20, 21 തീയതികളില്‍ തൃശൂര്‍ ജോയ് പാലസിലും 27,28 തീയതികളില്‍ തിരുവനന്തപുരം അപ്പോളോ ഡിമോറയിലും ഓഗസ്റ്റ് മൂന്ന്, നാല് തീയതികളില്‍ കോഴിക്കോട് താജ് ഗേറ്റ് വേയിലും ട്രാവല്‍ എക്സ്പോ നടക്കും.
നാലു രാജ്യങ്ങളിലെ അംബാസഡര്‍മാരും വിവിധ ബോര്‍ഡ് പ്രതിനിധികളും പങ്കെടുക്കും. ബെന്നീട് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സാണ് എക്സ്പോ സംഘടിപ്പിക്കുന്നത്.