ഹോട്ടലുകളിൽ വിലനിയന്ത്രണം: നിയമനിർമാണം പരിഗണനയിലെന്ന് മന്ത്രി പി. പ്രസാദ്
Saturday, July 6, 2024 12:16 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ ഭക്ഷണശാലകളിൽ വിലനിയന്ത്രണവും ഭക്ഷണപദാർഥങ്ങളുടെ ഗുണനിലവാരവും ഉറപ്പാക്കുന്നതിനായി സമഗ്രനിയമനിർമാണം നടത്തുമെന്നു മന്ത്രി പി. പ്രസാദ്. ഇതിന്റെ നടപടികൾ ആരംഭിച്ചുകഴിഞ്ഞതായും മന്ത്രി പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ടു പി.പി. ചിത്തരഞ്ജൻ അവതരിപ്പിച്ച അനൗദ്യോഗിക ബില്ലിന്റെ ചർച്ചയിൽ ഇടപെട്ടു സംസാരിക്കുകയായിരുന്നു മന്ത്രി. മാന്യമായ ഭക്ഷണം സാധാരണക്കാർക്കു താങ്ങാവുന്ന വിലയ്ക്കു ലഭ്യമാക്കുകയാണു ബില്ലിന്റെ ലക്ഷ്യമെന്നു പി.പി. ചിത്തരഞ്ജൻ പറഞ്ഞു.
വിദേശരാജ്യങ്ങളിലേതു പോലെ ഫുഡ് സ്ട്രീറ്റുകൾ സംസ്ഥാനത്തും ഉണ്ടാകണമെന്ന് ഡോ. മാത്യു കുഴൽനാടൻ പറഞ്ഞു. ഇതു ടൂറിസത്തിനു ഗുണം ചെയ്യുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.