എച്ച്ഡിഎഫ്സി ബാങ്ക് സേവനങ്ങള്‍ 13ന് തടസപ്പെടും
Thursday, July 4, 2024 12:24 AM IST
ന്യൂഡൽഹി: ഈ മാസം 13ന് ചില ബാങ്കിംഗ് സേവനങ്ങൾ തടസപ്പെടുമെന്ന് എച്ച്ഡിഎഫ്സി ബാങ്ക്. സിസ്റ്റം അപ്ഡേഷനുമായി ബന്ധപ്പെട്ട് പുലർച്ചെ മൂന്നു മുതൽ വൈകിട്ട് നാലര വരെയാണ് സംവിധാനങ്ങൾ തടസപ്പെടുക.
ഡെബിറ്റ് കാർഡ് ഉപയോഗിച്ച് എടിഎമ്മുകളിൽനിന്ന് പണം പിൻവലിക്കുന്നതിനു തടസമില്ല. എന്നാൽ, പണം പിൻവലിക്കുന്നതിനു പരിധിയുണ്ട്. യുപിഐ സേവനം തടസപ്പെടും. എച്ച്ഡിഎഫ്സി ബാങ്ക് ഉപയോക്താക്കൾക്കു നിശ്ചിതസമയത്ത് യുപിഐ വഴി പണം സ്വീകരിക്കാനോ കൈമാറാനോ സാധിക്കില്ല.
ഇതിനുപുറമേ നിശ്ചിത സമയത്തേക്കു മെർച്ചന്റ് പേമെന്റ് (ക്യൂആർ കോഡ് അല്ലെങ്കിൽ ഓണ്‍ലൈൻ), ബാലൻസ് പരിശോധിക്കൽ എന്നിവ അടക്കമുള്ള സേവനങ്ങളും തടസപ്പെടുമെന്ന് ബാങ്ക് അറിയിച്ചു.