വിയറ്റ്ജെറ്റ് മെൽബൺ, സിഡ്നി സർവീസ് തുടങ്ങി
Thursday, June 20, 2024 11:40 PM IST
കൊച്ചി: ഓസ്ട്രേലിയൻ നഗരങ്ങളായ മെൽബണിലേക്കും സിഡ്നിയിലേക്കും വിയറ്റ് ജെറ്റ് വിമാന സർവീസ് ആരംഭിച്ചു.
വിയറ്റ്നാം തലസ്ഥാനമായ ഹാനോയിയുമായാണ് ഈ രണ്ടു നഗരങ്ങളെയും ബന്ധിപ്പിക്കുന്നത്.
ഓസ്ട്രേലിയയിലെ മറ്റ് അഞ്ചു നഗരങ്ങളിലേക്ക് ഇതിനകം വിയറ്റ് ജെറ്റ് സർവീസുണ്ട്. കൊച്ചി, മുംബൈ, ഡൽഹി, അഹമ്മദാബാദ് എന്നിവിടങ്ങളിലേക്ക് ആഴ്ചയിൽ 29 സർവീസുകൾ വിയറ്റ്ജെറ്റിനുണ്ട്.