ഫ്രാഞ്ചൈസി അവസരം തുറന്ന് ബിഎസ്എൻഎൽ
Wednesday, June 19, 2024 11:55 PM IST
തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ ഡിജിറ്റൽ ഇന്ത്യ പദ്ധതിയുടെ ഭാഗമായി ഇന്റർനെറ്റ് സർവീസുകൾ വ്യാപിപ്പിക്കുന്നതിനു ഫ്രാഞ്ചൈസികളായി പ്രവർത്തിക്കാൻ ബിഎസ്എൻഎൽ അവസരമൊരുക്കുന്നു.
ബിൽഡേഴ്സ്, റസിഡൻസ് അസോസിയേഷനുകൾ, രജിസ്റ്റർ ചെയ്തിട്ടുള്ള കന്പനികൾ, സൊസൈറ്റികൾ, സ്റ്റാർട്ട് അപ്പുകൾ, കേബിൾ ഓപ്പറേറ്റർമാർ തുടങ്ങിയവർക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. താത്പര്യമുള്ളവർക്ക് https://fms.bsnl.in/partnerRegistration.jsp എന്ന വെബ് സൈറ്റ് വഴി രജിസ്റ്റർ ചെയ്യാം.