ദുബായിൽ പാർപ്പിടപദ്ധതിയുമായി സ്കൈലൈൻ ബിൽഡേഴ്സ്
Friday, May 24, 2024 3:02 AM IST
കൊച്ചി: സ്കൈലൈൻ ബിൽഡേഴ്സ് ദുബായിലെ ജ്യുമേര വില്ലേജ് സെന്ററിൽ പാർപ്പിടപദ്ധതി (അവന്റ് ഗാർഡ് റെസിഡൻസ്) തുടങ്ങി. 500 കോടിയോളം മുതൽമുടക്കുള്ള ദുബായിലെ സ്കൈലൈന്റെ പ്രഥമ സംരംഭത്തിൽ ഇതിനകം 70 ശതമാനത്തിലേറെ ബുക്കിംഗ് ലഭിച്ചതായി കന്പനി സിഎംഡി കെ.വി. അബ്ദുൾ അസീസ് പറഞ്ഞു.
രൂപകല്പനയിലും ആഡംബരത്തിലും കാഴ്ചയിലും വ്യത്യസ്തത പുലർത്തുന്ന പാർപ്പിടസമുച്ചയത്തിൽ മേൽത്തരം ഫിനിഷിംഗ്, ലോകനിലവാരമുള്ള സുഖസൗകര്യങ്ങൾ എന്നിവ സമന്വയിപ്പിച്ചിട്ടുണ്ട്. അവന്റ് ഗാർഡിൽനിന്ന് 20 മിനിറ്റുകൊണ്ട് വിവിധ ഷോപ്പിംഗ് മാളുകൾ, വിനോദകേന്ദ്രങ്ങൾ, ബിസിനസ് സെന്ററുകൾ എന്നിവിടങ്ങളിലേക്ക് എത്താനാകും. ഉപഭോക്താക്കളുടെ പ്ലോട്ടിൽ അവരുടെ ആശയത്തിനനുസരിച്ച് വീടുകൾ യഥേഷ്ടം രൂപകല്പന ചെയ്യാനാകുന്ന സ്കൈലൈൻ ഹെക്റ്റേഴ്സ് പദ്ധതിയും സ്കൈലൈൻ അവതരിപ്പിച്ചു.
സ്കൈലൈൻ ഇതിനകം 1.67 കോടി ചതുരശ്ര അടി നിർമാണം ആഡംബര പാർപ്പിടങ്ങളായും വാണിജ്യാടിസ്ഥാനത്തിലും പൂർത്തീകരിച്ചിട്ടുണ്ട്. നിലവിൽ 11 ലക്ഷത്തിലധികം ചതുരശ്ര അടി പാർപ്പിട നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നുണ്ടെന്നും കെ.വി. അബ്ദുൾ അസീസ് അറിയിച്ചു.