വിദ്യാഭാരതി രജതജൂബിലി ആഘോഷം നാളെ
Thursday, May 23, 2024 1:57 AM IST
കൊച്ചി: വിദ്യാഭാരതി ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷൻസ് രജതജൂബിലി ആഘോഷം നാളെ കലൂർ ഗോകുലം പാർക്ക് കൺവൻഷൻ സെന്ററിൽ നടക്കും.
മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ ഉദ്ഘാടനം ചെയ്യും. കളമശേരി ആസ്ഥാനമായി തൊഴിലധിഷ്ഠിത കോഴ്സുകൾ നടത്തുന്ന വിദ്യാഭാരതിയില്നിന്ന് പതിനായിരത്തിലധികം കുട്ടികളാണു പഠനം പൂര്‍ത്തിയാക്കി വിവിധ മേഖലകളില്‍ ജോലിയില്‍ പ്രവേശിച്ചിട്ടുള്ളതെന്ന് മുഖ്യരക്ഷാധികാരി എന്‍.എ. മുഹമ്മദ് കുട്ടി പറഞ്ഞു.
അക്കൗണ്ടിംഗ്, ഫിനാന്‍സ്, ലോജിസ്റ്റിക്സ്, ഷിപ്പിംഗ് ആൻഡ് എയര്‍ കാര്‍ഗോ ലോജിസ്റ്റിക്സ്, ഹോട്ടല്‍ മാനേജ്മെന്റ്, അയാട്ട, ഏവിഷേന്, ട്രാവല്‍ ആൻഡ് ടൂറിസം, എയര്‍ലൈന്‍, എയര്‍പോര്‍ട്ട് മാനേജ്മെന്റ് എന്നിവയാണ് വിദ്യാഭാരതിയിലെ പ്രധാന കോഴ്സുകള്‍.