എക്സ്പീരിയോണും ട്വിക്സറും കൈകോർക്കും
Friday, May 17, 2024 11:41 PM IST
കൊച്ചി: ഹൈപ്പർ-പേഴ്സണലൈസ്ഡ് എൻഗേജ്മെന്റ് പ്ലാറ്റ്ഫോമുകൾ നിർമിക്കാൻ ബിസിനസുകളെ സഹായിക്കുന്ന ഇന്റലിജൻസ് പ്ലാറ്റ്ഫോമായ ട്വിക്സറുമായുള്ള പങ്കാളിത്തം എക്സ്പീരിയോൺ ടെക്നോളജീസ് പ്രഖ്യാപിച്ചു.
ബിഎഫ്എസ്ഐ, ഹെൽത്ത് കെയർ, റീട്ടെയിൽ, ലൊജിസ്റ്റിക്സ്, ഗതാഗതം തുടങ്ങിയ വ്യവസായങ്ങൾക്ക് ഡിജിറ്റൽ പ്രോസസ് ഓട്ടോമേഷനായി എൻഡ്-ടു-എൻഡ് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിന് ഉപഭോക്താക്കളെ പ്രാപ്തരാക്കുന്നതാണ് ഈ പ്ലാറ്റ്ഫോമുകൾ.
സിഎക്സ് ഓട്ടോമേഷൻ, ആഴത്തിലുള്ള ഡൊമെയ്ൻ വൈദഗ്ധ്യം, സിംഗിൾ വെണ്ടർ ഇടപെടൽ, വിലനിർണയ പ്രവചനം, നവീകരണത്തോടുള്ള പ്രതിബദ്ധത എന്നിവയിലൂടെ മൂല്യവർധനയ്ക്ക് പങ്കാളിത്തം ലക്ഷ്യമിടുന്നതായി എക്സ്പീരിയോൺ ടെക്നോളജീസ് സിഇഒ ബിനു ജേക്കബ് പറഞ്ഞു.