ഹോട്ടല്‍ടെക് പ്രദര്‍ശനത്തിനു തുടക്കം
Thursday, May 16, 2024 12:36 AM IST
കൊച്ചി: ഹോട്ടലുകള്‍ക്കും റിസോര്‍ട്ടുകള്‍ക്കും ആവശ്യമായ ഉത്പന്നങ്ങളും സേവനങ്ങളും അവതരിപ്പിക്കുന്ന പ്രമുഖ വാര്‍ഷിക പ്രദര്‍ശനമായ ഹോട്ടല്‍ടെക് കേരളയുടെ 14-ാമത് പതിപ്പിന് കൊച്ചി ബോള്‍ഗാട്ടി പാലസ് ഇവന്റ് സെന്ററില്‍ തുടക്കമായി.
അസോസിയേഷന് ഓഫ് അപ്രൂവ്ഡ് ആന്‍ഡ് ക്ലാസിഫൈഡ് ഹോട്ടല്‍സ് ഓഫ് കേരള (എഎസിഎച്ച്കെ) പ്രസിഡന്റ് കെ.ജെ. ജോസഫ് ഉദ്ഘാടനം ചെയ്തു.
കേരള പ്രഫഷണല്‍ ഹൗസ്കീപ്പേഴ്സ് അസോസിയേഷന് (കെപിഎച്ച്എ) പ്രസിഡന്റ് ബിന്ദു പര്വിഷ്, ഷെഫുമാരായ റഷീദ്, ജോര്‍ജ്, സിദ്ദീഖ്, സക്കറിയ, സംഘാടകരായ ക്രൂസ് എക്സ്പോസ് ഡയറക്ടര്‍ ജോസഫ് കുര്യാക്കോസ് തുടങ്ങിയവര്‍ പങ്കെടുത്തു.
ഹോട്ടല്‍സ്, റിസോര്‍ട്ടസ്, റസ്റ്ററന്റ്സ്, കാറ്ററിംഗ് മേഖലകള്‍ക്കാവശ്യമായ ഭക്ഷ്യോത്പന്നങ്ങള്‍, ചേരുവകള്‍, ഹോട്ടല്‍ ഉപകരണങ്ങള്‍, ലിനന്‍ ആന്‍ഡ് ഫര്‍ണിഷിംഗ്, ഹോട്ടല്‍വെയര്‍, ടേബിൾ വെയര്‍ വാണിജ്യ അടുക്കള ഉപകരണങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട 60-ലേറെ സ്റ്റാളുകൾ ഹോട്ടല്ടെക്കില് ഉണ്ട്. പ്രദര്‍ശനം നാളെ സമാപിക്കും.