എയര്‍ടെലും ഗൂഗിളും ധാരണയില്‍
Wednesday, May 15, 2024 1:39 AM IST
കൊച്ചി: രാജ്യത്തെ ബിസിനസ് സ്ഥാപനങ്ങള്‍ക്ക് ക്ലൗഡ് അധിഷ്ഠിത സേവനം ലഭ്യമാക്കുന്നതിനായി ഭാര്‍തി എയര്‍ടെലും ഗൂഗിള്‍ ക്ലൗഡും ദീര്‍ഘകാല കരാറിലേര്‍പ്പെട്ടു.
ഇതിലൂടെ വന്‍കിട, ചെറുകിട ബിസിനസുകാര്‍ക്ക് ക്ലൗഡ് സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള വിവിധ സേവനങ്ങള്‍ എയര്‍ടെൽ ലഭ്യമാക്കും.