കന്നി വോട്ടര്‍മാര്‍ക്ക് 19 ശതമാനം കിഴിവുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്
Friday, April 19, 2024 1:11 AM IST
കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ നാട്ടിലെത്തുന്ന കന്നി വോട്ടര്‍മാര്‍ക്ക് 19 ശതമാനം കിഴിവില്‍ ടിക്കറ്റൊരുക്കി എയര്‍ ഇന്ത്യ എക്സ്പ്രസ്.
18നും 22നും ഇടയില്‍ പ്രായമുള്ള വോട്ടര്‍മാര്‍ക്ക് അവരുടെ നിയോജകമണ്ഡലത്തിന് ഏറ്റവും അടുത്തുള്ള എയര്‍പോര്‍ട്ടിലേക്ക് എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ വെബ്സൈറ്റിലൂടെയോ (airindiaexpress.com) മൊബൈല്‍ ആപ്പിലൂടെയോ ജൂണ്‍ ഒന്നു വരെ ഓഫര്‍ നിരക്കില്‍ ടിക്കറ്റ് ബുക്ക് ചെയ്യാം.
എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ 19ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായുള്ള ഈ ഓഫര്‍ ആഭ്യന്തര, അന്താരാഷ്ട്ര സര്‍വീസുകളില്‍ ലഭ്യമാണ്.