സ്വര്ണക്കയറ്റം പവന് 54,360 രൂപ
Tuesday, April 16, 2024 11:25 PM IST
കൊച്ചി: പശ്ചിമേഷ്യന് യുദ്ധഭീതി തത്കാലം ഒഴിഞ്ഞിട്ടും സംസ്ഥാനത്ത് സ്വര്ണവില വീണ്ടും സര്വകാല റിക്കാര്ഡില്. ഇന്നലെ ഗ്രാമിന് 95രൂപയും പവന് 760 രൂപയുമാണ് വര്ധിച്ചത്. ഇതോടെ സ്വര്ണവില ഗ്രാമിന് 6,795 രൂപയും പവന് 54,360 രൂപയുമായി.
അന്താരാഷ്ട്ര സ്വര്ണവില 2387 ഡോളറിലും രൂപയുടെ വിനിമയ നിരക്ക് 83.53 ലുമാണ്. ഏപ്രില് 12 ലെ റിക്കാര്ഡാണ് ഇന്നലെ ഭേദിച്ചത്. ഇറാന് - ഇസ്രയേല് യുദ്ധഭീതി തത്കാലം ഒഴിഞ്ഞിട്ടും സ്വര്ണവിലയില് കുതിപ്പ് തുടരുകയാണ്. നിലവില് ഒരു പവന് സ്വര്ണാഭരണം വാങ്ങണമെങ്കില് പണിക്കൂലിയും ജിഎസ്ടിയും അടക്കം 59,000 രൂപ നല്കണം.