സ്വര്‍ണവില വീണ്ടും സര്‍വകാല റിക്കാര്‍ഡില്‍; പവന് 53,760 രൂപ
Saturday, April 13, 2024 1:21 AM IST
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും സര്‍വകാല റിക്കാര്‍ഡില്‍. ഗ്രാമിന് 100 രൂപയും പവന് 800 രൂപയുമാണ് ഇന്നലെ വര്‍ധിച്ചത്.
ഇതോടെ ഗ്രാമിന് 6,720 രൂപയും പവന് 53,760 രൂപയുമായി. അന്താരാഷ്ട്ര സ്വര്‍ണവില 2400 ഡോളറും ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്ക് 83.38 ആണ്.
24 കാരറ്റ് സ്വര്‍ണക്കട്ടിക്ക് ബാങ്ക് നിരക്ക് കിലോഗ്രാമിന് 75 ലക്ഷം രൂപയായി. 2004ല്‍ ഒരു കിലോഗ്രാമിന് 7.5 ലക്ഷം രൂപയായിരുന്നതാണ് ഇപ്പോള്‍ 75 ലക്ഷം രൂപയായിരിക്കുന്നത്. ഒരു പവന് സ്വര്‍ണം വാങ്ങണമെങ്കില്‍ നിലവില്‍ 58,500 രൂപയ്ക്ക് അടുത്തു നല്‍കണം.