ഹോ ചി മിൻ സിറ്റി-സിയാൻ സർവീസുമായി വിയറ്റ്ജെറ്റ്
Saturday, April 13, 2024 1:21 AM IST
കൊച്ചി: വിയറ്റ്നാമിലെ ഹോ ചി മിൻ സിറ്റിയിൽനിന്നു ചൈനയിലെ സിയാനിലേക്ക് വിയറ്റ് ജെറ്റ് വിമാന സർവീസ് ഈ മാസം 29ന് ആരംഭിക്കും. ആഴ്ചയിൽ നാലു സർവീസുകളുണ്ടാകും.
പുതിയ സർവീസ് തുടങ്ങുന്നതിന്റെ ഭാഗമായി ഇന്ത്യയിൽനിന്നു വിയറ്റ്നാമിലേക്ക് 5,555 രൂപയ്ക്ക് യാത്ര ചെയ്യാനുള്ള പ്രത്യേക ഓഫറും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ഓഫർ ഡിസംബർ 31 വരെ വെള്ളിയാഴ്ചകളിൽ യാത്ര ചെയ്യാൻ മാത്രമാണ്.